റിയാദ് - മധ്യറിയാദില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു അരി മൊത്ത വിതരണ കേന്ദ്രങ്ങള്‍ റിയാദ് നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് അടപ്പിച്ചു. എലികളുടെയും പ്രാണികളുടെയും സാന്നിധ്യം കണ്ടെത്തിയ വെയര്‍ഹൗസുകളില്‍ അരി റീപേക്ക് ചെയ്ത് വിതരണം നടത്തുകയാണ് ചെയ്തിരുന്നത്. ഇവിടങ്ങളില്‍ നാലു ടണ്‍ അരി കണ്ടെത്തി. റെയ്ഡിനിടെ വെയര്‍ഹൗസുകളില്‍ കണ്ടെത്തിയ തൊഴിലാളികളെ അധികൃതര്‍ പിടികൂടി.
നിയമ ലംഘകരെ പിടികൂടാനുള്ള ശക്തമായ റെയ്ഡുകള്‍ മധ്യറിയാദ് ഡിസ്ട്രിക്ടുകളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി സ്ഥാപിച്ച സംയുക്ത കണ്‍ട്രോള്‍ റൂം തുടരുമെന്ന് റിയാദ് നഗരസഭ പറഞ്ഞു. നിയമ വിരുദ്ധ ഗോഡുണുകളില്‍ റിയാദ് നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് റെയ്ഡുകള്‍ നടത്തുന്നതിന്റെയും ഇവിടങ്ങളില്‍ നിന്ന് അരി ശേഖരം പിടിച്ചെടുത്ത് നീക്കം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ റിയാദ് നഗരസഭ പുറത്തുവിട്ടു.
في خطوات استباقية لغرفة العمليات المشتركة التي تحظى بمتابعة من سمو أمير المنطقة وسمو نائبه..
— أمانة منطقة الرياض (@Amanatalriyadh) January 1, 2023
إغلاق مستودعين والإطاحة بعمالة مخالفة أعادت تعبئة 4 أطنان من الأرز في بيئة تتكاثر فيها القوارض والحشرات وسط #الرياض.. pic.twitter.com/rmFQnTii2k