ന്യൂദല്‍ഹി-പുതുവര്‍ഷത്തലേന്ന് സ്വിഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറുകള്‍. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകള്‍ ഡെലിവര്‍ ചെയ്തതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓര്‍ഡറുകള്‍ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്നോവിയ്ക്ക് 14.2 ശതമാനവും, കൊല്‍ക്കത്ത10.4 ശതമാനവും ഓര്‍ഡര്‍ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചതോടെ ഏറ്റവും കൂടുതല്‍ ഡെലിവര്‍ ചെയ്ത ഇനം ബിരിയാണിയാണ്.
ശനിയാഴ്ച രാത്രി 7.20ന് 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകളാണ് ആപ്പ് വഴി ലഭിച്ചത്. ഹൈദരാബാദില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍ക്കുന്ന റെസ്റ്റോറന്റുകളില്‍ ഒന്നായ ബവാര്‍ച്ചി, 2022 പുതുവത്സര രാവില്‍ മിനിറ്റില്‍ രണ്ട് ബിരിയാണികള്‍ വീതമാണ് വിതരണം ചെയ്തത്. 2022 ഡിസംബര്‍ 31ന് ഡിമാന്‍ഡിനനുസരിച്ച് സാധനം നല്‍കാനായി 15 ടണ്‍ പലഹാരം തയ്യാറാക്കിരുന്നു. ഡൊമിനോസ് 61,287 പിസ്സകള്‍ ഡെലിവര്‍ ചെയ്തു. അവയ്ക്കൊപ്പം പോകുന്ന ഒറെഗാനോ പാക്കറ്റുകളുടെ എണ്ണം ഊഹിക്കാവുന്നതേയുള്ളൂ' എന്നാണ് സ്വിഗ്ഗി ട്വീറ്റില്‍ പറഞ്ഞത്.
ശനിയാഴ്ച വൈകുന്നേരം ഏഴു മണി വരെ 1.76 ലക്ഷം പാക്കറ്റ് ചിപ്പുകള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.വിവിധ ഉല്പന്നങ്ങളുടെ ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്. 2,757 പാക്കറ്റ് ഡ്യൂറക്സ് കോണ്ടം ഡെലിവര്‍ ചെയ്തതായും ഇക്കൂട്ടര്‍ പറഞ്ഞു. ഇത് '6969' ആക്കുന്നതിന് 4,212 എണ്ണം കൂടി ഓര്‍ഡര്‍ ചെയ്യാന്‍ ആളുകളോട് കമ്പനി അഭ്യര്‍ത്ഥിച്ചിരുന്നു. ഞങ്ങള്‍ ഇതിനകം 1.3 ദശലക്ഷത്തിലധികം ഓര്‍ഡറുകളും കൗണ്ടിംഗും ഡെലിവറി ചെയ്തിട്ടുണ്ട്.
ഈ പുതുവര്‍ഷം അവിസ്മരണീയമാക്കാന്‍ ഞങ്ങളുടെ ഫ്ളീറ്റ് ആന്റ് റെസ്റ്റോറന്റ് പങ്കാളികള്‍ തയ്യാറാണ്. തിരക്ക് മറികടക്കാന്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യുക' എന്നാണ് സ്വിഗ്ഗി സിഇഒ ട്വീറ്റില്‍ പറയുന്നത്.