Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോളിഡാരിറ്റി ഫലസ്തീൻ  ഐക്യദാർഢ്യത്തിന്റെ രാപകൽ ഇന്ന്

കോഴിക്കോട്- സോളിഡാരിറ്റി സംഘടിപ്പിക്കുന്ന 'ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യത്തിന്റെ രാപകൽ' മെയ് 20ന് ഉച്ചക്ക് 1.30 മുതൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും. 1948ൽ ഫലസ്തീനിൽ നിന്ന് സ്വദേശികളെ പുറത്താക്കി ഇസ്രായിൽ എന്ന രാഷ്ട്രം അടിച്ചേൽപിച്ചതിന്റെ 70-ാം വാർഷികത്തിൽ ഫലസ്തീനികൾ നടത്തുന്ന ഗ്രേറ്റ് റിട്ടേൺ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പരിപാടി നടത്തുന്നത്. കാലങ്ങളായി ഫലസ്തീനികൾ നഖ്ബ ദിവസമായി ആചരിക്കുന്ന മെയ് 15ന് ഈ വർഷം മാസങ്ങൾക്ക് മുമ്പ് തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സഹകരണത്തോടെ ഇസ്രായിൽ അതിർത്തിയിലേക്ക് അഹിംസയിൽ ഊന്നിയ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്ത് പ്രകോപനമുണ്ടായാലും കല്ലടക്കം ഒരു ആയുധവും ഉയർത്തുകയില്ലെന്ന തീരുമാനത്തിലായിരുന്നു മാർച്ച്. ഈ മാർച്ചിന് നേരെ ഇസ്രായിൽ പട്ടാളം നടത്തിയ വെടിവെപ്പിൽ 100ൽ പരം ആളുകളാണ് കൊല്ലപ്പെട്ടത്. അവസാന സംഭവത്തിൽ 35 പേരെ ഇസ്രായിൽ കൂട്ടക്കൊല ചെയ്തു. 
യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധയും പിന്തുണയും തേടിക്കൊണ്ടും ഫലസ്തീനികൾ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി വ്യാപക പെറ്റീഷൻ കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. ഐക്യദാർഢ്യ സദസ്സിന്റെ ഭാഗമായി ഒപ്പുശേഖരണങ്ങളും നടക്കും. 
രാപകൽ നീണ്ടുനിൽക്കുന്ന ഐക്യദാർഢ്യ സദസ്സിൽ മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യർ പങ്കെടുക്കും. ഡോ.വാഇൽ അൽ ബത്രെഖി (ചാർജ് ഡി അഫയേർസ്, ഫലസ്തീൻ എംബസി), എം.ഐ. ഷാനവാസ് എം.പി, കെ.എൻ.എ. ഖാദർ എം.എൽ.എ, പി.ടി.എ.റഹീം എം.എൽ.എ, എം.ഐ. അബ്ദുൽ അസീസ്, കെ.ഇ.എൻ, ഡോ. പി.ജെ.വിൻസന്റ്, എ.പി.അബ്ദുൽ വഹാബ്, പി.കെ. പാറക്കടവ്, വി.പി. സുഹൈബ് മൗലവി, ഹുസൈൻ മടവൂർ, ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഡോ. എം.എച്. ഇല്യാസ്, ഡോ. ജമീൽ അഹ്മദ്, സി. ദാവൂദ്, എം.ഐ. അബ്ദുൽമജീദ് സ്വലാഹി, സകീർ ഹുസൈൻ, ഖാലിദ് മൂസാ നദ്‌വി, പി.എം. സ്വാലിഹ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കലാ സാംസ്‌കാരിക പരിപാടികളും പ്രാർഥനകളുമുണ്ടാകും.

Latest News