Sorry, you need to enable JavaScript to visit this website.

സി.പി.എം മതത്തിന് എതിരല്ല; പാഠപുസ്തകത്തിൽ മതവിരുദ്ധമായി ഒന്നും ഉണ്ടാകില്ലെന്നും എം.വി ഗോവിന്ദൻ

- സർക്കാരിന് യുക്തിവാദ നിലപാട് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം
- പാർട്ടി മതത്തിന് എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. പുത്തൻപള്ളി മേഖലയിൽ പാർട്ടിയുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 വിശ്വാസികൾക്കെതിരായോ മതത്തിനെതിരായോ യുക്തിവാദ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയെന്നത് സർക്കാരിന്റെ നയമല്ല. ജനങ്ങളെ ചേർത്തുനിർത്തി മുന്നോട്ട് പോകുകയാണ് പാർട്ടിയും സർക്കാരും. അതിനാവശ്യമായ പശ്ചാത്തലം ഒരുക്കുന്നതോടൊപ്പം സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഗൃഹസന്ദർശനത്തിലൂടെ ഉദ്ദേശിക്കുന്നത്. പാഠപുസ്തകത്തിൽ മതവിരുദ്ധമായ ഒന്നും ഉണ്ടാകില്ലെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും  അദ്ദേഹം വിശദീകരിച്ചു. 
 2025-ൽ ആർ.എസ്.എസിന്റെ നൂറാം വാർഷികമാണ്. ഹിന്ദുരാഷ്ട്രം വേണമെന്നതാണ് ആർ.എസ്.എസിന്റെ രൂപീകരണസമയത്തുള്ള മുദ്രാവാക്യം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ബി.ജെ.പി ജയിച്ചാൽ രാജ്യം നാശത്തിലേക്ക് നീങ്ങും. ജനാധിപത്യവും ഭരണഘടനയുമൊക്കെ ഇല്ലാതാകും. മതധ്രുവീകരണത്തിനെതിരെ മുഴുവൻ ആളുകളെയും ഏകോപിച്ച് മൂന്നോട്ടു പോകാനാണ് സി.പി.എം ആഗ്രഹിക്കുന്നത്. അതിൽ മതവും ജാതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News