തിരുവനന്തപുരം-ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. എന്നാല്‍ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റന്റ്‌റേഷന്‍ സെന്ററില്‍ നിന്നുളള മറ്റു സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകതളുടെ (Non Educational) ഹോം അറ്റസ്‌റ്റേഷന്‍, എച്ച്.ആര്‍.ഡി ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്‌റ്റേഷന്‍, കുവൈത്ത് വിസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18003254949 ബന്ധപ്പെടാവുന്നതാണ്.
വിദേശരാജ്യങ്ങളിലേയ്ക്ക് തൊഴിലിനായോ, പഠനത്തിനോ മറ്റ് ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കോ പോകുമ്പോള്‍ നിങ്ങളുടെ കൈവശമുളള സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുളള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ HRD അറ്റസ്‌റ്റേഷന്‍, വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ (MEA), വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്‌റ്റേഷന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് , ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങളില്‍ അംഗീകാരമുളള അപ്പോസ്‌റ്റെല്‍ അറ്റസ്‌റ്റേഷന്‍ എന്നീ സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.