Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഇലക്ട്രിക് കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഹ്യൂണ്ടായ് മോട്ടോഴ്‌സുമായി കരാര്‍

സൗദിയില്‍ ഇലക്ട്രിക് കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് വ്യവസായ, ധാതുവിഭവ മന്ത്രാലയവും ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് മോട്ടോഴ്‌സും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങ്.

റിയാദ് - സൗദിയില്‍ ഇലക്ട്രിക് കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയം ദക്ഷിണ കൊറിയയിലെ ഹ്യൂണ്ടായ് മോട്ടോഴ്‌സുമായി ധാരണാപത്രം ഒപ്പുവെച്ചു. വ്യവസായ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം, ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ജിനീയര്‍ ഉസാമ അല്‍സാമില്‍, സൗദി വ്യവസായ വികസന നിധി സി.ഇ.ഒ ഡോ. ഇബ്രാഹിം അല്‍മുഅജല്‍, ഹ്യൂണ്ടായ് കമ്പനി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഓപ്പറേഷന്‍സ് മേധാവിയുമായ സിയോന്‍ സിയോബ് കിം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രാദേശിക ഉല്‍പാദന ശേഷി വികസിപ്പിക്കുന്നതില്‍ ദേശീയ വ്യവസായ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന നിലക്കും, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് ശ്രമിക്കുന്ന വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായും മധ്യപൗരസ്ത്യദേശത്ത് വാഹന വ്യവസായ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. സൗദി അറേബ്യ ആസ്ഥാനമായി സമ്പൂര്‍ണ ഇലക്ട്രിക് കാര്‍, ആന്തരിക ജ്വലന എന്‍ജിന്‍ കാര്‍ അസംബ്ലി ഫാക്ടറി നിര്‍മിക്കാന്‍ ധാരണാപത്രം അനുശാസിക്കുന്നു. സുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കുന്ന ബിസിനസുകളിലും പ്രൊജക്ടുകളിലും മുന്‍നിര സ്ഥാനം കൈവരിക്കാന്‍ ശ്രമിച്ച് സൗദി അറേബ്യയുമായി ചേര്‍ന്ന് സംയുക്ത നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനുള്ള താല്‍പര്യവും പദ്ധതികളും ഹ്യൂണ്ടായ് കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്.
കാര്‍ നിര്‍മാണ മേഖല പ്രാദേശികവല്‍ക്കരിക്കാനും ഈ മേഖലയില്‍ നിക്ഷേപാവസരങ്ങള്‍ വര്‍ധിപ്പിക്കാനും ദേശീയ വ്യവസായ തന്ത്രം ലക്ഷ്യമിടുന്നു. സൗദിയില്‍ വരുന്ന ഒരു ദശകത്തിനുള്ളില്‍ കാര്‍ വില്‍പന മേഖലയില്‍ പ്രതിവര്‍ഷം 2.2 ശതമാനം തോതില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ വ്യവസായ മേഖലയുടെ പ്രാദേശികവല്‍ക്കരണം രാജ്യത്തിന് വലിയ നേട്ടങ്ങള്‍ നല്‍കും. വരുന്ന ദശകത്തില്‍ സൗദിയില്‍ വാഹന വിപണിയില്‍ ആഗോള വിപണിയിലേതിന്റെ ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാഹന വ്യവസായ മേഖല ആകര്‍ഷകമായ നിക്ഷേപാവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന മൂല്യവര്‍ധനയുള്ള ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വാഹന വ്യവസായ മേഖലാ വികസനത്തിന് സൗദി അറേബ്യ താല്‍പര്യപ്പെടുന്നു. തൊഴില്‍ ശേഷിയെ ആകര്‍ഷിക്കാനും വികസിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

 

 

Latest News