തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തത്. ഡി ആര്‍ അനിലിന്റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്ക് നല്‍കി. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആര്‍ അനില്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.
കത്ത് വിവാദത്തില്‍ തിരുവനന്തപും കോര്‍പ്പറേഷനില്‍ പ്രതിപക്ഷം നടത്തി വരുന്ന സമരം ഇന്നലെ ഒത്തു തീര്‍ന്നിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി പ്രതിപക്ഷ കക്ഷി നേതാക്കള്‍ നടത്തിയ സമവായ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമുണ്ടായത്. ഡി ആര്‍ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്ന് സി പി. എം അറിയിച്ചതോടെയാണ് സമരം ഒത്തു തീര്‍ന്നത്. കത്ത് എഴുതിയ കാര്യം ഡിആര്‍ അനില്‍ സമ്മതിച്ചിട്ടുണ്ടെന്ന് സി പി എം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞിരുന്നു.