കോഴിക്കോട് -അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ച സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഇനിയും വൈകിക്കൂടാ. അന്ധവിശ്വാസങ്ങള്‍ നരബലിയിലേക്കും സാമ്പത്തിക ചൂഷണത്തിലേക്കും എത്തുമ്പോള്‍ അധികാരികള്‍ മൗനമവലംബിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മഹല്ല് തലത്തില്‍ ജാഗ്രതാ സമിതികള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സെഷനുകളില്‍ എം ഐ മുഹമ്മദലി സുല്ലമി, മുഹമ്മദ് മൗലവി കൊമ്പന്‍, ഖുദ്ത്തുള്ള നദ്‌വി, റഷീദ് ഒളവണ്ണ, ഡോ മിശാല്‍ സലീം, നാസിം പൂക്കാടഞ്ചേരി, സമദ് റഹ്മാന്‍ കൂടല്ലൂര്‍, പി പി റഷീദ്, ഷൈന്‍ ഷൌക്കത്തലി, സാലിഷ് വാടാനപ്പള്ളി, ഇ കെ എം പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, എ പി എം ഖാദര്‍, ഹമീദ് വഴിക്കടവ് എന്നിവര്‍ സംസാരിച്ചു.