കോഴിക്കോട്- മൂന്ന് ദിവസമായി കോഴിക്കോട് നടന്നു വരുന്ന ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനം ശക്തിപ്രകടനത്തോടെ സമാപിച്ചു.
പതിനാല് ജില്ലകളില്‍ നിന്നായി എത്തിയ ആയിരങ്ങള്‍ അണിനിരന്ന റാലി പാര്‍ട്ടിയുടെ അടിത്തറയെ തെളിയിക്കുന്നതായിരുന്നു. കോഴിക്കോട് സ്‌റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു.
ഐ.എന്‍.എല്‍ സംസ്ഥാന നേതാക്കളായ അഹമ്മദ് ദേവര്‍കോവില്‍, കാസിംഇരിക്കൂര്‍, ബി.ഹംസ ഹാജി, ഡോ.എ.എ അമീന്‍, എം.എം മാഹീന്‍, കെ.എസ് ഫക്രുദ്ദീന്‍, സലാം കുരിക്കള്‍, മൊയിദീന്‍കുഞ്ഞി കളനാട്, എം.എം ലത്തീഫ്, സുലൈമാന്‍ ഇടുക്കി, ഒ.ഒ.ശംസു, അഷ്‌റഫലി വല്ലപ്പുഴ, പോഷക സംഘടനഭാരവാഹികളായ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഫാദില്‍ അമീന്‍, എ.പി. മുസ്തഫ, സി.എം.എ. ജലീല്‍, നിഷ വിനു, ഹസീന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.