Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവിന്റെ സുഹൃത്ത്; വിചാരണ പൂര്‍ത്തിയാക്കിയത് ഒരു വര്‍ഷം കൊണ്ട്

പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷ്, പ്രതി നൗഫല്‍ എന്ന മുന്ന

മഞ്ചേരി-പതിനൊന്നുകാരിയെ പിതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മഞ്ചേരി പോക്സോ അതിവേഗ കോടതിയില്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത് റിക്കാര്‍ഡ് വേഗതയില്‍.  2021 ജൂണ്‍ 11നാണ് പ്രതി നൗഫലിനെ  പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ച് തന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതി ഇരയെയും പരാതിക്കാരെയും സ്വാധീനിക്കാനിടയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചു പോലീസ് നല്‍കിയ ഹരജിയെ തുടര്‍ന്ന് നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.  പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി അഭിലാഷിന്റെ അന്വേഷണ മികവും പിന്നീട് സിഐ  സി. അലവി സമര്‍പ്പിച്ച പഴുതടച്ച കുറ്റപത്രവും കേസിന്റെ വേഗതക്ക് ആക്കം കൂട്ടി.  പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് കേസന്വേഷണവും ട്രയല്‍ അടക്കമുള്ള കോടതി നടപടികളും കോടതി വിധിയും പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ കേസാണിത്.  ജഡ്ജി പി.ടി പ്രകാശന്‍ സ്ഥലം മാറി പോയ ഒഴിവിലേക്കെത്തിയ ജഡ്ജി കെ. രാജേഷ് വിധി പറയുന്ന സുപ്രധാന കേസാണിതെന്ന പ്രത്യേകതയുമുണ്ട്.  പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരനും പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍മാരായ ഡിസിആര്‍ബിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍. സല്‍മ,  വനിതാ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ഷാജിമോള്‍ എന്നിവരും കേസില്‍ പെട്ടെന്നു തീര്‍പ്പുണ്ടാക്കുന്നതില്‍ ഏറെ നിര്‍ണായകമായ പങ്കുവഹിച്ചു.  18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 35 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. 80 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

 

 

Latest News