Sorry, you need to enable JavaScript to visit this website.

യുവതിയുടെ സ്‌കൂട്ടറുകള്‍ക്ക് തീയിട്ടു; കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കൊല്ലം-മുന്‍വിരോധത്തെ തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടറുകള്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോെ്രെഡവര്‍ പിടിയിലായി. ചവറ അറയ്ക്കല്‍ ക്ഷേത്രത്തിന് സമീപം ജീസ് ഭവനില്‍ തോമസ് ആല്‍ഫ(37) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മുക്കാട്, കന്നിട്ടവടക്കതില്‍ ഷീബയുടെ രണ്ട് സ്‌കൂട്ടറുകളാണ് പ്രതി രാത്രി തീവച്ച് നശിപ്പിച്ചത്. പ്രതിയുടെ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ റോഡ് സൈഡില്‍ യുവതി സ്‌കൂട്ടറുകള്‍ വെച്ചതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഡാര്‍ വിന്‍, ഷാജഹാന്‍, എ.എസ്.ഐ മാരായ അനില്‍, ബാബുക്കുട്ടന്‍, എസ്.സി.പി.ഓ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News