ബുറൈദ - അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുകൈരിയയില്‍ രണ്ടു പെണ്‍മക്കളെ ദുരൂഹ സാഹചര്യത്തില്‍ കൊലപ്പെടുത്തിയ മാനസിക രോഗിയായ മാതാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് യുവതിയുടെ ബന്ധുക്കളില്‍ ഒരാളാണ് സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. ബുകൈരിയക്ക് വടക്ക് സ്വന്തം വീട്ടില്‍ വെച്ചാണ് യുവതി പിഞ്ചുമക്കളെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടികളില്‍ ഒരാള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇളയ കുട്ടിക്ക് അഞ്ചു വയസാണ് പ്രായം. കുട്ടികളുടെ പിതാവ് നേരത്തെ മരണപ്പെട്ടതാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)