കണ്ണൂര്‍- ട്രോഫി വിവാദത്തില്‍ ഡി വൈ എഫ് ഐ നേതാവ് ഷാജിറിനെ പ്രതിരോധിച്ച് ആകാശ് തില്ലങ്കേരി. ക്ലബിന്റെ തീരുമാനപ്രകാരമാണ് ട്രോഫി വാങ്ങാന്‍ സ്റ്റേജില്‍ കയറിയത്. ഇതില്‍ ഡി വൈ എഫ് ഐ നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആകാശ് പ്രതികരിച്ചു.ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്ന് ട്രോഫി വാങ്ങിയതില്‍ തെറ്റില്ലെന്നും തന്നെ അനുമോദിച്ചതുകൊണ്ട് ഡി വൈ എഫ് ഐയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. നിലനില്‍പിനായി സ്വയം പ്രതിരോധിക്കാനെ ഇതുവരെ ശ്രമിച്ചിട്ടുള്ളൂവെന്നും ആകാശ് തില്ലങ്കേരി കുറിച്ചു.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവനെന്ന് സി പി എം തന്നെ വിശേഷിപ്പിച്ച ആളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി. ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം ഷാജര്‍ ക്രിക്കറ്റ് മത്സരത്തിലെ സമ്മാനമായ ട്രോഫി നല്‍കിയതാണ് വിവാദമായത്.
എഫ്.ബി പോസ്റ്റില്‍ നിന്ന്
പ്രാദേശികതലത്തില്‍ സംഘടിപ്പിച്ച ഒരു ടൂര്‍ണമെന്റിന്റെ കൂട്ടായ്മയേയും ഉദ്ദേശശുദ്ധിയെയും തിരസ്‌കരിച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് വിത്ത്പാകുന്നത് ദൗര്‍ഭാഗ്യകരമാണ്.കര്‍ഷകസമര പോരാട്ടങ്ങളുടേയും രക്തസാക്ഷി പൈതൃകത്തിന്റേയും ചരിത്രം പേറുന്ന തില്ലങ്കേരിയെന്ന കൊച്ചുമലയോര ഗ്രാമം ഈ അടുത്തകാലങ്ങളില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലായിരുന്നു.
തില്ലങ്കേരിയില്‍ അന്ന് ഉരുത്തിരിഞ്ഞ രാഷട്രീയ സാഹചര്യത്തില്‍ സംഭവിച്ചുപോയ അനിഷ്ടസംഭവങ്ങളില്‍ ചിലതില്‍ പ്രതിയെന്ന് ആരോപിക്കപെടുന്ന ഒരാളാണെന്ന ഉറച്ചബോധ്യത്തില്‍ തന്നെയാണിത് പറയുന്നത്.നിലനില്‍പ്പിന്റെ ഭാഗമായ് സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളെ നിരത്തി അതിന്റെ ശരി തെറ്റുകള്‍ ചികയാന്‍ ശ്രമിക്കുന്നില്ല..ഒരു ആത്മവിമര്‍ശ്ശനമായ് തന്നെ ഇതിനെ കണക്കാക്കിക്കോളൂ.
തില്ലങ്കേരിയെ അക്രമരാഷ്ട്രീയത്തിന്റെ വിളനിലമായ് പ്രതിഷ്ടിച്ചതില്‍ ബോധപൂര്‍വ്വമായ പങ്ക് മാധ്യമങ്ങളും വഹിച്ചിട്ടുണ്ട്...ഭൂതകാലത്തെ ചെറിയ ചില അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തില്ലങ്കേരി ഇന്ന് ശാന്തമാണ്..ആ ഒരു രാഷ്ട്രീയമായ ഒത്തൊരുമയെ ഊട്ടി ഉറപ്പിക്കാന്‍ ഠജഘ ന്റെ ആദ്യ സീസണിന് തന്നെ കഴിഞ്ഞിട്ടുണ്ട്
ക്രിക്കറ്റ് ഒരു വികാരമായ് കാണുന്ന ഒരുകൂട്ടം യുവാക്കള്‍ കാവുമ്പടി ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍ സംഭവിച്ചതാണ് ഈ ക്രിക്കറ്റ് ലീഗ്..വിനോദത്തിനപ്പുറം അവസരങ്ങള്‍ ലഭിക്കാത്ത നാട്ടിന്‍പുറങ്ങളിലെ മികച്ച കളിക്കാരെ വാര്‍ത്തെടുക്കുകയും , കക്ഷി-രാഷ്ട്രീയ-ജാതിബമത- ദേശ ചിന്തകള്‍ക്കപ്പുറം പരസ്പരമുള്ള സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യവും..
രാഷ്ട്രീയവെറിയുടെ പേരില്‍ പരസ്പരം വാക്‌പോരിലും സംഘര്‍ഷത്തിലും ഏര്‍പ്പെടുകയും ചെയ്തവര്‍ ഒറ്റകെട്ടായ് ഒരു ടീമില്‍ ഒത്തിണക്കത്തോടെ കളിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു.
ഇന്നേവരെ പരസ്പരം സംസാരിക്കുകയോ, തമ്മില്‍ കണ്ടാല്‍ ഒരു പുഞ്ചിരിസമ്മാനിക്കാന്‍ പോലും പ്രയാസപ്പെടുന്നവര്‍ പരസ്പരം അറിയുകയും അടുക്കുകയും ചെയ്യുന്ന മായാജാലം സ്‌പോട്‌സിന് മാത്രം അവകാശപെട്ടതാണ്.
ഒരു വാക്‌പോരിനു പോലും ഇടനല്‍കാതെ തികഞ്ഞ അച്ചടക്കത്തോടെയും എന്നാല്‍ വീറും വാശിയും ഒട്ടും ചോരാതെയും ആവേശകരമായ് ടൂര്‍ണമെന്റ് സമാപിച്ചു...ഞാന്‍ ഉടമയായ ടീം ചാമ്പ്യന്മാര്‍ ആവുകയും ചെയ്തു.
ആട്‌സ്&സ്‌പോട്‌സ് ക്ലബ്ബിന്റെ വാര്‍ഷികത്തില്‍ ഉദ്ഘാടകനായെത്തിയ സഖാവ് ഷാജര്‍ ആ ക്ലബ്ബിന്റെ കീഴില്‍ കേരളോത്സവ വിജയികളായ കലാ-കായിക താരങ്ങളെ ഉള്‍പ്പടെ കുറേയേറെപേരെ ആദരിക്കുകയുണ്ടായി,ആ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.അതിന്റെ പേരില്‍ ആ വ്യക്തിയെ വേട്ടയാടുന്നവര്‍ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.
സഖാവ് ഷാജറും ഷാജറിന്റെ സംഘടനയും ഉയര്‍ത്തിപിടിച്ച നിലപാടുകള്‍ എന്നെ അനുമോദിച്ചതിന്റെ പേരില്‍ എന്നോട് സമരസപെടുകയോ ഐക്യപെടുകയോ ചെയ്യുന്നു എന്ന് അര്‍ത്ഥമില്ല.കളിച്ച് വിജയിച്ച ടീമിന്റെ ഭാഗമായ ഞാന്‍ ആ അനുമോദനം ഏറ്റുവാങ്ങാന്‍ എന്തുകൊണ്ടും അര്‍ഹനാണെന്നിരിക്കെ, അതിന്റെ പേരില്‍ ഇന്നാട്ടിലെ മാധ്യമസിന്തിക്കേറ്റുകള്‍ ഒന്നടങ്കം തിരികൊളുത്തിവിട്ട വിവാദങ്ങള്‍ക്ക് രോമത്തിന്റെ വിലപോലും കല്‍പ്പിച്ചുതരാന്‍ ആഗ്രഹിക്കുന്നില്ല. സത്യം അറിയുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശവും, ആ സത്യത്തെ മുറുകെപിടിക്കുക എന്നത് ഒരു മാധ്യമത്തിന്റെ ആത്യന്തികമായ ധര്‍മ്മവുമാണ്.നിഷ്പക്ഷമായ് നിലകൊണ്ട് നന്മയുടെയും മൂല്യങ്ങളുടെയും പ്രായോക്താക്കളാവുന്ന മാധ്യമങ്ങള്‍ക്കൊക്കെ ദിനോസറുകള്‍ക്കെന്നപോലെ വംശനാശം വന്നിരിക്കുന്നു.കാലങ്ങള്‍ക്ക് മുമ്പ് കണ്ണടച്ച ആ ജന്തുവിന് പിന്നേയും സത്യസന്ധതയുണ്ട്.മണ്ണ് മാന്തി വല്ലപ്പോഴും കണ്ടെടുക്കുന്ന പഴകിദ്രവിച്ച അസ്ഥിയുടെ രൂപത്തിലെങ്കിലും അത് ചരിത്രത്തോട് നീതിപുലര്‍ത്തുന്നുണ്ട്.കീശയുടെ കനത്തിന് അനുസരിച്ച് നിങ്ങള്‍ പടച്ചുവിടുന്ന നുണകളൊക്കയും വികൃതമാക്കുന്നത് നാളകളിലെ ചരിത്രത്തെ കൂടിയാണ്.ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് മാധ്യമങ്ങളെന്നാണ് വിപക്ഷ..പക്ഷെ ഇന്നതൊരു കടംകഥയാണ്..മുതലാളിത്ത കോര്‍പ്പറേറ്റുകളുടെ എച്ചിലു നക്കി നായയുടെ നാണമില്ലാത്ത 'വാല'് നേരില്ലാതെ...നിരന്തരം..നിര്‍ലജ്യം..ആടിയെന്ന് കരുതി ഇവിടെ ഒരു ആകാശവും ഇടിഞ്ഞ് വീഴാന്‍ പോകുന്നില്ല. -മാധ്യമങ്ങളോടുള്ള രോഷ പ്രകടനത്തോടെ ആകാശ് പോസ്റ്റില്‍ പ്രകടമാക്കുന്നുണ്ട്.