കോഴിക്കോട് - മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിയെ യാത്രയ്ക്കിടെ ഗ്രാമപഞ്ചായത്തംഗം പീഡിപ്പിച്ചു. സംഭവത്തിൽ മാവൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ആംബുലൻസിൽ വച്ചും കാറിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ മോക്ഡ്രില്ലിന് ശേഷമാണ് പീഡനം. വിദ്യാർത്ഥിയുടെ മൊഴിയെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്.