കോഴിക്കോട്- വാഫി, വഫിയ്യ സംവിധാനങ്ങളെ സംബന്ധിച്ചും അതിനു നേതൃത്വം നല്‍കുന്ന സി.ഐ.സിയെ സംബന്ധിച്ചും സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈക്കൊണ്ട താഴെപറയുന്ന തീരുമാനം സമസ്ത മുശാവറയ്ക്കു നേരിട്ട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി.
വാഫി, വഫിയ്യ സംവിധാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശ നിര്‍ദേശങ്ങള്‍ മാനിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. ഈ തീരുമാനവുമായി യോജിപ്പില്ലാത്തവര്‍ പ്രസ്തുത സംവിധാനത്തില്‍ നിന്നും മാറിനില്‍ക്കേണ്ടതാണ്. തീരുമാനം പൂര്‍ണമായും സ്വീകരിച്ച് നടപ്പാക്കണമെന്ന് വാഫി, വഫിയ്യ സ്ഥാപന മാനേജ്‌മെന്റുകളോടും ബന്ധപ്പെട്ടവരോടും 29 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ഥിച്ചു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു.