പത്തനംതിട്ട :പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ വെള്ളത്തില്‍ വീണ യുവാവ് മരിച്ചു.പത്തനംതിട്ട മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമന്‍ ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം. സംസ്ഥാനവ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടയിലായിരുന്നു ബിനു അപകടത്തില്‍പ്പെട്ടത്.
നാലു പേര്‍ വെള്ളത്തിലിറങ്ങിയതില്‍ ബിനു മുങ്ങിപ്പോകുകയായിരുന്നു. എന്‍ ഡി ആര്‍ എഫിന്റെ രക്ഷാപ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ലെന്ന് ഒപ്പം ഇറങ്ങിയവര്‍ ആരോപിച്ചു. ആംബുലന്‍സില്‍ ഓക്‌സിജന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളത്തില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള മോക്ഡ്രില്ലാണ് കല്ലൂപ്പാറയില്‍ നടന്നത്.