ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ആശങ്ക. ആഗോളതാപനമാണ് ഇവിടത്തെ പ്രധാന വില്ലന്‍. 1500ലേറെ മത്സ്യങ്ങളും ചെറുജീവികളുമുള്‍പ്പെടെ വന്‍ ജൈവസമ്പത്തുമുള്ള ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും നശിച്ചെന്നാണ് ജയിംസ് കുക്ക് സര്‍വകലാശാലയിലെ എ.ആര്‍.സി സെന്റര്‍ ഒഫ് എക്‌സലന്‍സ് ഫോര്‍ കോറല്‍ റീഫ് സ്റ്റഡീസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. താപനിലയില്‍ വരുന്ന ചെറിയ വര്‍ദ്ധനപോലും പുറ്റിനുള്ളില്‍ വസിക്കുന്ന നിറം നല്‍കുന്ന പായലുകളെ പുറന്തള്ളും. ഇതോടെ പുറ്റിന്റെ ഭംഗി ഇല്ലാതാവും. പവിഴപ്പുറ്റുകള്‍ രൂപപ്പെടാന്‍ 8000 വര്‍ഷമെങ്കിലും എടുത്തിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നിര്‍ജീവമായ പവിഴപ്പുറ്റുകളി•േലാണ് പുതിയവ വരുന്നത്. നിര്‍ജീവമാക്കപ്പെട്ടവയ്ക്കാകട്ടെ രണ്ടുകോടി വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. ടൂറിസം വരുമാനത്തിലൂടെ മാത്രം ഓസ്‌ട്രേലിയയ്ക്ക് ഈ പവിഴപ്പുറ്റുകള്‍ പ്രതിവര്‍ഷം 600 കോടി ഡോളര്‍ വരെ നല്‍കുന്നുണ്ട് .ആഗോളതാപനത്തെ എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചിരിക്കും പവിഴപ്പുറ്റിന്റെ ആയുസെന്നാണ് അമേരിക്കയിലെ ദേശീയ സമുദ്ര അന്തരീക്ഷ ഭരണസമിതിയിലെ പവിഴപ്പുറ്റ് നിരീക്ഷക സംഘത്തിന്റെ മേധാവി മാര്‍ക് ഏകിന്‍ പറയുന്നത്.