റോം-കുടുംബസമേതം വത്തിക്കാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ചാക്കോച്ചന്‍ പങ്കുവച്ചു. അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന്റെ യാത്ര. ന്നാ താന്‍ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങള്‍ ഈ വര്‍ഷം ഏറെ പ്രശസ്തി നേടിക്കൊടുത്തു. പട ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. പുതുവര്‍ഷത്തില്‍ എന്താടാ സജി, ചാവേര്‍, 2018 എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യും.