കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്നും അതിന്റെ ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഒന്നര വര്‍ഷമായി പാര്‍ട്ടിയില്‍ ഒരുതട്ടിലും പുന സംഘട ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കള്‍ ഏറ്റെടുക്കണമെന്നും ഉണ്ണിത്താന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
ഒന്നരവര്‍ഷമായിട്ടും കെ പി സി സി പുനസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചു എന്നാല്‍ ഡി സി സികള്‍ പുനസംഘടിപ്പിച്ചില്ല, ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും ഇതുവരെ പുനസംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതിന്റെയൊക്കെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വച്ചാല്‍ അവരെല്ലാം മറുപടി പറയണം.
കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിര്‍വാഹമില്ല. ബന്ധപ്പെട്ടവര്‍ അടിയന്തരമായി പുനസംഘടന പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ അപകടത്തിലാവും. പാര്‍ട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂര്‍ത്തിയാക്കിയേ മതിയാവൂ. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോഴത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ്. ആ നേതൃത്വത്തില്‍ ആരൊക്കെ ഉള്‍പ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാകൂവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.