വയനാട് വട്ടത്താനിയില്‍ കടുവ ഇറങ്ങി

സുല്‍ത്താന്‍ബത്തേരി-വയനാട് വട്ടത്താനി ഗാന്ധി നഗറില്‍ കടുവ ഇറങ്ങി. ഇന്നു രാവിലെ ഏഴോടെയാണ് കടുവ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയോരത്തെ മതില്‍ ചാടിക്കടക്കാന്‍ വിഫലശ്രം നടത്തിയ കടുവ കരിയാട് നാരായണന്റെ കാപ്പിത്തോട്ടത്തില്‍ പതുങ്ങിയിരിക്കയാണ്.  സ്ഥലത്തെത്തിയ വനം, പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. കടുവയെ തുരത്തുന്നതിനു നീക്കം ആരംഭിച്ചു. കടുവയുടെ മുന്‍കാലിനു പരിക്കുള്ളതായി സൂചനയുണ്ട്.

Latest News