മാനന്തവാടി-വയനാട്ടില്‍ വീടുകളില്‍ എന്‍.ഐ.എ(ദേശീയ അന്വേഷണ ഏജന്‍സി) പരിശോധന. മാനന്തവാടി താഴയങ്ങാടി, തരുവണ, കമ്പളക്കാട്, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ ഓരോ വീട്ടിലും മാനനന്തവാടി പീച്ചംകോടിലെ രണ്ടു വീടുകളിലുമാണ് പരിശോധന നടന്നത്. പി.എഫ്.ഐ ബന്ധം ഉള്ളവരുടേതാണ് വീടുകള്‍. പുലര്‍ച്ചെ ആരംഭിച്ച പരിശോധന എട്ടുമണിയോടെയാണ് അവസാനിച്ചത്. ഇതിനിടെ പത്തനംതിട്ടയിലെ റെയ്ഡ് വിവരം ചോര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.