ഇടുക്കി-ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് നടത്തിയ ദേശീയ പാത ഉപരോധത്തില്‍ ജനരോഷമിരമ്പി. മത സമുദായ നേതാക്കളും കര്‍ഷകരും തൊഴിലാളികളും വ്യാപാരികളും പങ്കെടുത്ത ബഹുജന മാര്‍ച്ചില്‍ നിരവധി പേരാണ് അണിനിരന്നത്.
ഏല ചെടികളും കൈകളിലേന്തിയാണ് കര്‍ഷകര്‍ പ്രകടനത്തിനെത്തിയത്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികളും സമരത്തില്‍ പങ്കെടുത്തതോടെ കുമളി ടൗണ്‍ നിശ്ചലമായി.
ഹോളിഡേ ഹോം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പോസ്റ്റാഫിസ് ജംഗ്ഷനില്‍ എത്തിയതോടെ ഉപരോധ സമരം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി ഉദ്ഘാടനം ചെയ്തു. ലാന്റ് ഫ്രീഡം കുമളി യൂണിറ്റ് ചെയര്‍മാന്‍ മജോ കാരിമുട്ടം അധ്യക്ഷത വഹിച്ചു.