തിരുവനന്തപുരം: മോദിയെ താഴെ ഇറക്കാന്‍ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെയും ഒപ്പം നിര്‍ത്തണമെന്ന പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. 'മഹാഭൂരിപക്ഷം ജനങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ എ.കെ,ആന്റണി പറഞ്ഞു.
മോദിക്കെതിരായ സമരത്തില്‍ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയില്‍ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയില്‍ പോകാം. ഹൈന്ദവ സുഹൃത്തുക്കള്‍ ആരെങ്കിലും അമ്പലത്തില്‍ പോയി നെറ്റിയില്‍ തിലകം ഇട്ടാലോഉടന്‍ അവരില്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്റണി പറഞ്ഞു.
പള്ളിയില്‍ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷത്തിന് അമ്പലത്തില്‍ പോകാനും അവകാശമുണ്ട്. . അമ്പലത്തില്‍ പോകുന്നവരുടെ മേല്‍ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാന്‍ മാത്രമേ ഉപകരിക്കൂവെന്നും ആന്റണി പറഞ്ഞു.
ഹിന്ദു അമ്പലത്തില്‍ പോയാലോ ചന്ദനകുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് മോദിയെ സഹായിക്കലാണെന്ന് എ കെ ആന്റണി പറഞ്ഞു. 2024 ല്‍ മോദിയെ താഴെ ഇറക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിര്‍ത്തണം. കോണ്‍ഗ്രസിന്റെ 138 ാം സ്ഥാപക ദിനാഘോഷം കെ പി സി സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ കെ ആന്റണി.