റിയാദ്- അല്‍മശാഇല്‍ സ്ട്രീറ്റിലെ ലാബര്‍ ക്യാമ്പിന് രാത്രിയില്‍ തീപിടിച്ചു. ഇവിടെ ഒരു പ്രൊജക്ടിന് വേണ്ടിയുള്ള താത്കാലിക ലാബര്‍ ക്യാമ്പിലാണ് തീ പടര്‍ന്നത്. സിവില്‍ ഡിഫന്‍സ് എത്തി തീ അണച്ചു. താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. ആര്‍ക്കും പരിക്കില്ല.