Sorry, you need to enable JavaScript to visit this website.

ഇ.പി വിവാദത്തിൽ ലീഗിൽ രണ്ടഭിപ്രായമില്ല; ആരോപണം ഗൗരവമുള്ളതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം - സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തിൽ വിശദീകരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. 
  ഇ.പിക്കെതിരായ ആരോപണത്തിൽ അന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. പ്രശ്‌നത്തിൽ ലീഗിൽ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജൻ വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണ്. നേരത്തെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതൊക്കെ വ്യാഖ്യാനങ്ങൾ മാത്രം. ജയരാജൻ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കും. സി.പി.എമ്മിനോട് മൃദുസമീപനം ഇല്ല. വിഷയാധിഷ്ടിതം ആണ് പ്രതികരണങ്ങളെന്നും നേരത്തെയുണ്ടായ മാധ്യമങ്ങളുടെ വീഡിയോ ക്ലിപ്പ് സഹിതം അദ്ദേഹം വ്യക്തമാക്കി.
 ആഭ്യന്തര പ്രശ്‌നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു. ആഭ്യന്തര പ്രശ്‌നം എന്ന് മറുപടി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രീകരിക്കുകയായിരുന്നു മാധ്യമങ്ങൾ. ചോദ്യവും ഉത്തരവും ലാപ്‌ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
 ഇ.പി ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ്‌
കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

Latest News