ആലുവ- കഴിഞ്ഞ ദിവസമായിരുന്നു നിര്‍മാതാവ് സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയുടെ വിവാഹം. സാറയാണ് വധു. വിജയ് ബാബു, ദിലീപ്, ഉണ്ണിമുകുന്ദന്‍, കാവ്യമാധവന്‍ തുടങ്ങി നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് താരദമ്പതികളായ ദിലീപും കാവ്യയും ഒന്നിച്ചൊരു ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. കാറില്‍ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കുറച്ചുനിമിഷങ്ങള്‍ കാത്തിരിക്കുന്നതും, പ്രിയതമന്റെ കൈയില്‍ മുറുകെ പിടിക്കുന്ന കാവ്യയുമാണ് വീഡിയോയിലുള്ളത്.