അസീർ- ആലുവ എടത്തല സ്വദേശി മണ്ണായത്ത് സുലൈമാൻ മകൻ അബ്ദുൽ അസീസ് (52) നിര്യാതനായി.
പനിയും ദേഹാസ്വാസ്ഥ്യവും കാരണം രാവിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. രാത്രി താമസ സ്ഥലത്ത് വെച്ച് വീണ്ടും ശ്വാസ തടസ്സവും നെഞ്ചു വേദനയും അനുഭവപ്പെട്ടു. ആശുപത്രിയിൽ പോകാൻ സഹോദരൻ അബ്ദുൽ കരീമിന്റെ വാഹനത്തിൽ കയറിയ ഉടനെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അബഹ-റിയാദ് റോഡിൽ അബഹയിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള തരീബ് പട്ടണത്തിലെ ഹാർഡ്‌വെയർ ഷോപ്പിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: സൽമ. മക്കൾ: സഫ്ന, തസ്നി, അബ്ദുൽ റസാഖ്. മരുമക്കൾ: നൗഫൽ, ജിറാസ്.
മദ്ദ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സംസ്‌കരിക്കും. അസീർ പ്രവാസി സംഘം തരീബ് യൂണിറ്റ് മെമ്പർ ആണ് അബ്ദുൽ അസീസ്.