റിയാദ്- ഇസ്ലാമാബാദിലെ സുരക്ഷാ മുന്നറിയിപ്പ് അതീവ ജാഗ്രതയിലേക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ സൗദി അറേബ്യന്‍ എംബസി തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്തു.
പാകിസ്ഥാനില്‍ താമസിക്കുന്നവരും സന്ദര്‍ശിക്കുന്നവരുമായ എല്ലാ പൗരന്മാരും ജാഗ്രത പാലിക്കണം. ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. തലസ്ഥാനമായ ഇസ്ലാമാബാദ് സുരക്ഷാ മുന്നറിയിപ്പ് ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്- എംബസി ട്വിറ്ററില്‍ പ്രസ്താവനയില്‍ പറഞ്ഞു.