Sorry, you need to enable JavaScript to visit this website.

തൃശൂരിൽ റോഡപകടം; കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

തൃശൂർ- എറവ് സ്‌കൂളിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കുടുംബാംഗങ്ങളായ നാലു പേർ മരിച്ചു. തൃശൂർ എൽത്തുരുത്തിന് സമീപം താമസിക്കുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. എൽത്തുരുത്ത് സ്വദേശികളായ സി.ഐ വിൻസൻറ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോർജ് എന്നിവരാണ് മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് വിൻസൻറ്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Latest News