Sorry, you need to enable JavaScript to visit this website.

കൊയിലാണ്ടിയിലെ 19 കാരിയുടെ ആത്മഹത്യ; വല്യുപ്പ അറസ്റ്റിൽ

കോഴിക്കോട് - കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പെഴുതി പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശി അബൂബക്കറിനെ (62) കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്ത്. പള്ളിക്കുനി റിഫ (19) യെ ഇക്കഴിഞ്ഞ പതിനേഴിന് ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു റിഫ. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് അമ്മയുടെ അച്ഛൻ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ശേഷം പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മകൾ വീടിനകത്ത് കെട്ടിത്തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവ് അബൂബക്കറിനേയാണ് വിളിച്ചു വരുത്തിയത്. ഇദ്ദേഹം എത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് ഉമ്മയുടെ വിശദീകരണം. ഇതാണ് കൂടുതൽ അന്വേഷണത്തിൽ പോലീസിനെ എത്തിച്ചത്. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. റിഫ എഴുതിയ ആത്മഹത്യ കുറിപ്പ് പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ല എന്നാണ് അവർ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. കൊയിലാണ്ടി സി.ഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

റിഫ ആത്മഹത്യ കുറിപ്പിൽ എഴുതിയത്.
ഉമ്മ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇന്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനം ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാമു അലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും അറിയിക്കാണ്ട് എല്ലാ സഹിച്ച് ഇനി ആവ്ത്തില്ല അതൊണ്ട് ആണ് ഉമ്മ. 
ഇത്രയും എഴുതി വെച്ചാണ് റിഫ 17 ന് ജീവനൊടുക്കിയത്.

Latest News