ജിദ്ദ-പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. പ്രവചന മത്സരത്തിലെ മെഗാ പ്രൈസായ ടെലിവിഷന്‍ ടി.പി. സഹ് ലക്ക്
പ്രവാസി വെല്‍ഫെയര്‍ ജിദ്ദ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് പാലോടും വൈസ് പ്രസിഡന്റ് സുഹറ ബഷീറും ചേര്‍ന്ന് സമ്മാനിച്ചു.
ഡിസംബര്‍ 27,28,29 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതി നിഷേധത്തിനുമെതിരെ നടത്തുന്ന പോരാട്ടത്തില്‍ വലിയ മുന്നേറ്റമാകുമെന്ന് ഉമറുല്‍ ഫാറൂഖ് സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിക്കും പ്രവാസി വെല്‍ഫെയറിനും ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവചന മത്സരത്തില്‍ അഖില്‍ അബ്ദുല്‍ മജീദ്, ഹാരിസ് പി.വി,ഷംസീര്‍ കെ.എം, സിറാജ് പി.കെ, റോബിന്‍ തോമസ്, ഹബീബ് , മുഹമ്മദ് ഇര്‍ഫാന്‍, മുജഫാര്‍, അന്‍വര്‍ വി.കെ, രാഹുല്‍ മേനോന്‍ എന്നിവര്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ക്വാര്‍ട്ടല്‍ ഫൈനല്‍ മുതലുള്ള പ്രതിദിന ജേതാക്കളായ അന്‍വര്‍ ഒതുക്കുങ്ങല്‍, മുഹമ്മദ് അയാന്‍, സുനീര്‍, സുലൈമാന്‍, ഷാഹിര്‍ പാറോല്‍, സിദ്ദീഖ് എന്നിവരും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും നടത്തിയ ഷൂട്ട് ഔട്ട് മത്സരം മുന്‍ സന്തോഷ് ട്രോഫി താരവും പ്രശസ്ത ട്രെയിനറുമായ സഹീര്‍. പി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗത്തില്‍ ശാമില ഷൗക്കത്ത്, കദീജ ഫവാസ്, നുഹ സാബിത് എന്നിവരും പുരുഷ വിഭാഗത്തില്‍ ആമിര്‍ അബ്ദുല്‍ മജീദ്, ജാഫര്‍ സാദിഖ് ദേവര്‍തൊടി, അമീറലി കുപ്പണത്ത് എന്നിവരും ജേതാക്കളായി.
അഷ്‌റഫ് എം പി, സിറാജ് ഇ പി, ഫിദ ടി കെ, സി എച്ച് ബഷീര്‍,ബഷീര്‍ ചുള്ളിയന്‍, ദാവൂദ് രാമപുരം, എം.അഷ്‌റഫ്, സാദിഖലി തുവ്വൂര്‍, അജ്മല്‍ അബ്ദുല്‍ ഗഫൂര്‍, തസ്ലീമ അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുനീര്‍ ഇബ്രാഹിം, നൗഷാദ് ഇ കെ, യൂസുഫ് കൂട്ടില്‍, മുഹമ്മദ് അബഷീര്‍, ഉമൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദു സുബ്ഹാന്‍ സ്വാഗതവും അഷ്‌റഫ് എം.പി നന്ദിയും പറഞ്ഞു.