Sorry, you need to enable JavaScript to visit this website.

തലശ്ശേരി ഫുട്‌ബോള്‍ സീസണ്‍ 5; ചിറക്കര ഡൈനാമോസ് ജേതാക്കള്‍

റിയാദ്- റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി എം ഡബ്ല്യു എ) സംഘടിപ്പിച്ച അദ്‌നാന്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയെസ്റ്റ സീസണ്‍ 5 ല്‍ കാന്റീന്‍ ചിറക്കര ഡൈനാമോസ്  ജേതാക്കളായി. സീനിയര്‍ മെന്‍, അണ്ടര്‍ 16, അണ്ടര്‍ 10 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വാശിയേറിയ ഫൈനലില്‍ ഷഫീക്ക് ലോട്ടസ് മാനേജര്‍ ആയി നജീബ് ഇബ്രാഹിം നയിച്ച സാണ്ട്രോസ് സൈദാര്‍പള്ളി യുണൈറ്റട് ടീമിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ തോല്‍പ്പിച്ചാണ് അബ്ദുല്‍ ഖാദര്‍ മോച്ചേരി മാനേജര്‍ ആയ ഷര്‍ഫിന്‍ അബ്ദുല്‍ ഗഫൂര്‍ നയിച്ച  ചിറക്കര ഡൈനാമോസ്  ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ഫൈനലിലെ മികച്ച കളിക്കാരനായി നൗഫല്‍ കളനാട് തിരഞ്ഞെടുക്കപ്പെട്ടു.  ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള സുവര്‍ണ്ണ പന്ത് സൈദാര്‍ പള്ളി യുണൈറ്റഡിന്റെ നാദില്‍ അബ്ദുല്‍ ഗഫൂര്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച കളിക്കാരനുള്ള സുവര്‍ണ്ണ പാദുകം ചിറക്കര ഡൈനാമോസിന്റെ  അലി അമീനും മികച്ച ഗോള്‍ കീപ്പറിനുള്ള സുവര്‍ണ്ണ ഗ്ലൌസ് അന്‍വര്‍ സാദത്ത് കാത്താണ്ടിയും  സ്വന്തമാക്കി. ദല്ല മൈലുള്ളി മെട്ട,  ഫ്യുച്ചര്‍ മൊബിലിറ്റി അത്‌ലെറ്റിക്കോ ഡി ചേറ്റംകുന്നു എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകള്‍.     

അണ്ടര്‍ 16 വിഭാഗത്തിലെ ഫൈനലില്‍ സഫര്‍നാസ് തീക്കൂക്കില്‍ മാനേജര്‍ ആയ ആസിം ഹംസല്‍ നയിച്ച സാണ്ട്രോസ് അല്‍ അഹ്ലി ജൂനിയേര്‍സ് അന്‌സുബ് സാജിദ് മാനേജര്‍ ആയ ഷെയിന്‍ സന്ഹല്‍ നയിച്ച എമിര്‍കോം അല്‍ ഫതെഹ് എഫ് സി ജൂനിയേര്‍സിനെ തോല്‍പ്പിച്ചു ജേതാക്കളായി. സുവര്‍ണ്ണ പാദുകത്തിനു മിഷാല്‍ അബ്ദുല്‍ഗഫൂര്‍, സുവര്‍ണ്ണ ഗ്ലൌസിനു മാസിന്‍ മുസ്തഫ, മികച്ച കളിക്കാരനുള്ള സുവര്‍ണ്ണ പന്തിനു ഷെയിന്‍ സന്ഹല്‍ എന്നിവര്‍ അര്‍ഹരായി.  പി സി ദല്ല അല്‍ നസ്ര്! ജുനിയേര്‍സ് മാസും ലോജിസ്ടിക്‌സ് അല്‍ ഹിലാല്‍ ജൂനിയേര്‍സ് എന്നീ ടീമുകളും പങ്കെടുത്തു.   മികച്ച കളിക്കാരനായി താസിം ഷഫീക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അണ്ടര്‍ 10 വിഭാഗത്തിലെ ഫൈനലില്‍ ഐസ് ഹംസല്‍ നയിച്ച ടി എഫ് സി റിയല്‍ മാഡ്രിഡ് കിഡ്‌സ് ലായിഖ് അല്‍ത്താഫ് നയിച്ച ടി എഫ് സി മാന്‍ചെസ്റ്റര്‍ സിറ്റി കിഡ്‌സ് നെ തോല്‍പ്പിച്ചു ജേതാക്കളായി. ഡാമിയന്‍ മുഹമ്മദ് നയിച്ച ടി എഫ് സി പി എസ് ജി കിഡ്‌സ് മൂന്നാം സ്ഥാനക്കാരായി. മികച്ച കളിക്കാരനായി സല്‍മാന്‍ ഷഫീക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ടി എം ഡബ്ല്യു എ റിയാദ് കായിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ടൂര്‍ണമെന്റ് വൈസ് പ്രസിഡണ്ട് ഷഫീക്ക് പി പി ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ അന്‍വര്‍ സാദത്ത് ടി എം, മുഹമ്മദ് ഖൈസ്, ഇവെന്റ്‌സ് തലവന്‍ അഫ്താബ് അമ്പിലായില്‍, ജനല്‍സെക്രട്ടറി ഷമീര്‍ ടി ടി, മുഹമ്മദ് നജാഫ് തീക്കൂക്കില്‍, തൈസീം അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് സറൂഖ് കരിയാടന്‍,  ആദില്‍ ഖാലിദ്,  സലിം പി വി, ഹാരിസ് തൈക്കണ്ടി, അബ്ദുല്‍കരീം കെ എം, ഹാരിസ് പി സി,  അഷ്‌ക്കര്‍ വി സി, ശബ്‌നം അഷ്‌ക്കര്‍, അമല്‍ റഫീക്ക് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കോച്ച് റിയാസ് , കോച്ച് ആത്തിഫ് ബുഖാരി എന്നിവരുടെ നേതൃത്വത്തിലുള്ള റഫറിയിങ് പാനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വാഹക സമിതി അംഗങ്ങള്‍ നിര്‍വഹിച്ചു.

 

Latest News