ഇടുക്കി-ശബരിമല തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ടവേര കാര്‍കുമളിക്കടുത്ത് തമിഴ്‌നാട് അതിര്‍ത്തിയിലെ ലോവര്‍ ക്യാംപില്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം എട്ടായി. രണ്ട് പേര്‍ക്ക ഗുരുതര പരുക്ക്. തേക്കടി കമ്പം ദേശീയപാതയിലാണ്ട് ലോവര്‍ ക്യാംപ്. മുല്ലപ്പെരിയാര്‍ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്ന
പെന്‍സ്റ്റോക് പൈപ്പിനു മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. പത്ത് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.. തേനി സ്വദേശികളാണിവര്‍. . ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. അമിത വേഗതയോ ഡ്രൈവര്‍ ഉറങ്ങിയതോ ആണ് അപകട കാരണമെന്ന് പറയുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. നാഗരാജ് (50), ദേവദാസ് (55, ശിവകുമാര്‍ (45), ,മുനിയാണ്ടി (55), ശെല്‍വന്‍ (45), ഗോപാലകൃഷ്ണന്‍ (55), കന്നി സാമി (60), വിനോദ് (43) എന്നിവരാണ് മരിച്ചത്. രാജ, ഹരിഹരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ കുമളി പോലിസും ഫയര്‍ഫോഴ്‌സും എത്തി. ചിത്രം - കുമളി അപകടത്തിന്റെ ദൃശ്യം.