കോട്ടയം - മാര്‍ക്ക് ലിസ്റ്റിനു കൈക്കൂലി വാങ്ങിയ എം.ജി. സര്‍വകലാശാല ജീവനക്കാരിയെ പിരിച്ചുവിട്ടു. എം.ബി.എ വിഭാഗത്തില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റായ കോട്ടയം ആര്‍പ്പൂക്കര കാരോട്ട് കൊങ്ങവനം സി.ജെ. എല്‍സിയെയാണ് (48) കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കി പിരിച്ചുവിടുന്നത്. എല്‍സിയെ പിരിച്ചുവിട്ട് കൊണ്ടുള്ള സര്‍വകലാശാല ഉത്തരവ് ഇറങ്ങി.ഒക്ടോബറില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലെ തീരുമാനമനുസരിച്ചാണ് പിരിച്ചുവിടല്‍ നോട്ടീസ്്.പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ജനുവരി 29 ന്്് പരീക്ഷ ഭവന്റെ മുന്നില്‍ നിന്ന് ഇവരെ കസ്ഡിയിലെടുത്തത്.
സസ്‌പെന്‍ഷനില്‍ കഴിയുന്ന എംജി സര്‍വകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എല്‍സിയെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്തിരുന്നു. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും ഇവര്‍ക്കെതിരായിരുന്നു.എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും വേഗം കൈമാറുന്നതിന് തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്നു പലതവണയായി എല്‍സി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് ഇവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. വിജിലന്‍സ്, എംജിയിലെ നാലംഗ സിന്‍ഡിക്കറ്റ് കമ്മിഷന്‍, രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നിവരാണു സംഭവത്തില്‍ അന്വേഷണം നടത്തിയത്. എല്‍സി പ്യൂണ്‍ തസ്തികയില്‍ നിന്ന് അസിസ്റ്റന്റ് തസ്തികയിലേക്ക്് പ്രമോഷന്‍ ലഭിച്ച ആളാണ്.