Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, മിഥുന്‍ നയിക്കും

കൊച്ചി-  സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഗോള്‍കീപ്പറും പരിചയ സമ്പന്നനുമായ മിഥുന്‍ വി (കണ്ണൂര്‍) നയിക്കും. മിഥുന്റെ എട്ടാം സന്തോഷ് ട്രോഫി ടൂര്‍ണമെന്റാണിത്. 2017ലും 2022ലും കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. 22 അംഗ ടീമില്‍ 16 പേരും പുതുമുഖങ്ങള്‍. പോയ വര്‍ഷം കിരീടം നേടിയ ടീമിലെ മൂന്ന് പേര്‍ (മിഥുന്‍, വിഗ്‌നേഷ് എം, നിജോ ഗില്‍ബെര്‍ട്ട്) മാത്രമാണ് ഇത്തവണ സ്‌കാഡിലുള്ളത്. എട്ടുപേര്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ വെള്ളിനേടിയ ടീമിലെ അംഗങ്ങളാണ്. ആറ് താരങ്ങള്‍ക്ക് മുമ്പ് സന്തോഷ് ട്രോഫി കളിച്ച പരിചയമുണ്ട്. കൊല്ലം സ്വദേശി പി.ബി രമേശാണ് മുഖ്യ പരിശീലകന്‍.

ഗോള്‍കീപ്പര്‍മാര്‍ :മിഥുന്‍ വി (എസ്ബിഐ, കണ്ണൂര്‍), അജ്മല്‍ പി (എഫ്‌സി അരീക്കോട്, മലപ്പുറം), അല്‍ക്കേഷ് രാജ് ടി വി (സായ് കൊല്ലം, തൃശൂര്‍).

പ്രതിരോധനിര: മനോജ് എംകേരള യുണൈറ്റഡ്, ഷിനു ആര്‍കെഎസ്ഇബി, ജെറിറ്റോ ജെകെഎസ്ഇബി, ബെല്‍ജിന്‍ ബോല്‍സ്‌റ്റെര്‍കെഎസ്ഇബി (എല്ലാവരും തിരുവനന്തപുരം), അമീന്‍ കെഎഫ്‌സി അരീക്കോട്, മുഹമ്മദ് സാലിം.യുകെഎസ്ഇബി (ഇരുവരും മലപ്പുറം), സച്ചു സിബി (കേരള യുണൈറ്റഡ്, ഇടുക്കി), അഖില്‍ ജെ ചന്ദ്രന്‍ (ഗോകുലം കേരള, എറണാകുളം).

മധ്യനിര: റാഷിദ് എംകെഎസ്ഇബി, റിസ്‌വാന്‍ അലിഎഫ്‌സി അരീക്കോട് (ഇരുവരും കാസറഗോഡ്), നിജോ ഗില്‍ബെര്‍ട്ട്‌കെഎസ്ഇബി, അജീഷ് പിഏജീസ് കേരള, (ഇരുവരും തിരുവനന്തപുരം), വൈശാഖ് മോഹനന്‍ (ഗോകുലം കേരളഎറണാകുളം), ഹൃഷിദത്ത് (ഗോകുലം കേരള, തൃശൂര്‍), ഗിഫ്റ്റി സി ഗ്രേഷ്യസ് (കെഎസ്ഇബി, വയനാട്), അബ്ദുല്‍ റഹീം കെ.കെ (ബാസ്‌കോ എഫ്‌സി, മലപ്പുറം).

മുന്നേറ്റനിര: ജോള്‍ പോള്‍ ജെകെഎസ്ഇബി, വിഗ്‌നേഷ് എംകെഎസ്ഇബി (ഇരുവരും തിരുവനന്തപുരം), നരേഷ് ബി (മുത്തൂറ്റ് എഫ്എഎറണാകുളം). മുന്‍ സന്തോഷ് ട്രോഫി താരം ഹജ്മല്‍ എസ്, ആസിഫ് ഒ.എം, ശ്രീരാജ് കെ, അര്‍ജുന്‍ വി എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ബിനീഷ് കിരണ്‍ സഹ പരിശീലകന്‍. ഹമീദ് കെ.കെ ആണ് ഗോള്‍കീപ്പര്‍ കോച്ച്. കാസര്‍ക്കോട് സ്വദേശി മുഹമ്മദ് റഫീഖ് ടി.കെ.എം ടീം മാനേജര്‍.

മേഖല റൗണ്ട് മത്സരങ്ങള്‍ക്ക് പകരം ഇത്തവണ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍. ദല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ വേദികളിലാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍. ആറ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. മിസോറാം, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡയത്തിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ആദ്യ യോഗ്യതാ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്റെ എതിരാളികള്‍. പുതുവസ്തര ദിനത്തിലും കേരള ടീമിന് മത്സരമുണ്ട്. ആന്ധ്രപ്രദേശാണ്് എതിരാളി. ജനുവരി അഞ്ചിന് ജമ്മു കാശ്മീരിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി എട്ടിനാണ്. മിസോറമാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം. രാംകോ സിമന്റാണ് ഇത്തവണയും ടീമിന്റെ സ്‌പോണ്‍സര്‍. ഏഴാം തവണയാണ് രാംകോ കേരള ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. രാംകോ സിമന്റ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ഗോപകുമാര്‍, കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.പൗലോസ്, ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍, ട്രഷറര്‍ എം.ശിവകുമാര്‍, സ്‌കോര്‍ ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ ഫിറോസ് മീരാന്‍ എന്നിവര്‍ ടീം പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

 

Latest News