ജിദ്ദ- സൗദിയിലെ മിക്ക ഭാഗങ്ങളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കെ മഴ ശക്തമാകുകയാണെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
അത്യാവശ്യത്തിനല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മക്ക മേഖല െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ അഭ്യര്‍ത്ഥിച്ചു. വെളളം ഉയരുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ട് നല്‍ക്കണം.
ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. യൂനിറ്റ് ടെസ്റ്റുകളും പീരിയോഡിക് അസസ്‌മെന്റ് ടെസ്റ്റുകളും മറ്റൊരു തീയതിയിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ അറിയിച്ചു. കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. മഴ ശക്തമല്ലെങ്കില്‍ സ്‌കൂള്‍ ഓഫീസും ഫീ കൗണ്ടറും സാധാരണ പോലെ പ്രവര്‍ത്തിക്കും.
മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ മക്ക മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പഠനത്തിന് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായതിനാല്‍ ജീവനക്കാരും വിദ്യാര്‍ഥികളും വ്യാഴാഴ്ച ഹാജരാകേണ്ടതില്ല. എന്നാല്‍ മദ്രസത്തി പ്ലാറ്റ് ഫോം വഴി പഠനം ഉണ്ടായിരിക്കുന്നതാണ്.
മക്ക, ജുമൂം, ബഹ്‌റ, അല്‍കാമില്‍, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളും സര്‍വകലാശാലകളുമുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസുകള്‍ക്ക് അവധിയായിരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മക്ക മേഖലയില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിവരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.