Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി പ്രസംഗിക്കാന്‍ നില്‍ക്കെ കരന്റ്  പോയി, വേദി വിട്ടപ്പോള്‍ വൈദ്യുതിയെത്തി 

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 11ാം വാര്‍ഷികാഘോഷചടങ്ങിനിടെ വൈദ്യുതി ബന്ധം നിലച്ചു. ഇന്നലെ കോവളം ക്രാഫ്ട് വില്ലേജില്‍ ആയിരുന്നു ചടങ്ങ്. ഉദ്ഘാടകനായ മുഖ്യമന്ത്രി പ്രസംഗം നിറുത്തിയ ഉടനെയായിരുന്നു സ്റ്റേജിലെയും സദസിലെയും വൈദ്യുതി നിലച്ചത്.
ഇതോടെ അല്‍പസമയം, മൈക്കിന് സമീപത്ത് മുഖ്യമന്ത്രി നിന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ടോര്‍ച്ചുമായി പാഞ്ഞത്തി മുഖ്യമന്ത്രിക്ക് വഴികാണിച്ചു. പ്രസംഗ ശേഷം മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കാന്‍ കെ.എ.ടി തീരുമാനിച്ചിരുന്നു.തുടര്‍ന്ന് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍മുഖ്യമന്ത്രി ഉപഹാരം സ്വീകരിച്ചു. ടോര്‍ച്ച് വെളിച്ചത്തില്‍ തന്നെയാണ് മുഖ്യമന്ത്രി വേദിവിട്ടതും അദ്ദേഹം ഔദ്യോഗിക വാഹനത്തില്‍ കയറിയതിന് പിന്നാലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. 

            

Latest News