തലപ്പുഴ- ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ബിരിയാണിയും പായസവും വിതരണം ചെയ്ത് ആഘോഷിക്കുന്നതിനിടയില്‍ മാതൃകാ പ്രവര്‍ത്തനവുമായി വയനാട് തലപ്പുഴ ചുങ്കത്തെ അര്‍ജന്റീന ഫാന്‍സ്.
തലപ്പുഴ പെയിന്‍ ആന്റ് പാലിയേറ്റീവിന് രണ്ട് വാട്ടര്‍ ബെഡുകള്‍ നല്‍കിയാണ് ഇവര്‍ വിജയം ആഘോഷിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ അര്‍ജന്റീന ഫാന്‍സ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.