Sorry, you need to enable JavaScript to visit this website.

പുതുവത്സരാഘോഷം, യു.എ.ഇയില്‍ സ്വകാര്യ മേഖലക്കും അവധി

ദുബായ്- പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് സ്വകാര്യ മേഖലക്കും അവധിയായിരിക്കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും രാജ്യത്ത് ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
അവധി ദിവസം ഞായറാഴ്ചയായതിനാല്‍ പലര്‍ക്കും ജോലി ഇല്ല. എന്നിരുന്നാലും, പഴയ വാരാന്ത്യ അവധികള്‍ തുടരുന്നവര്‍ക്ക്  ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. 2023ല്‍, അടുത്ത പൊതു അവധി ഏപ്രിലില്‍ ഈദ് അല്‍ ഫിത്തര്‍ ആയിരിക്കും.

 

Latest News