Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO അങ്ങനെ മെസ്സി ധരിച്ച ബിശ്ത് ലോക വസ്ത്രമായി; യൂറോപ്പിലും അമേരിക്കയിലും വില്‍ക്കാന്‍ പദ്ധതി

ദമാം - ലോകകപ്പ് സമ്മാനദാന ചടങ്ങില്‍ ലയണല്‍ മെസ്സി ധരിച്ചതിലൂടെ ലോകത്ത് പ്രശസ്തമായി മാറിയ ബിശ്ത് യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ വിപണനം ചെയ്യാന്‍ പദ്ധതിയുള്ളതായി അല്‍ഹസയിലെ ബിശ്ത് വിപണി കാരണവര്‍ അലി മുഹമ്മദ് അല്‍ഖത്താന്‍ വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ ബിശ്ത് വിപണനം ചെയ്യാന്‍ ഇതിനകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ മാത്രം പരിമിതമല്ല, ലോക വസ്ത്രമായി ബിശ്ത് ഇപ്പോള്‍ മാറിയിട്ടുണ്ടെന്ന് അലി മുഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു. അറബ് രാജ്യങ്ങളില്‍ എത്തുന്ന വിദേശ സന്ദര്‍ശകര്‍ അടക്കം നിരവധി പേര്‍ സ്വന്തമാക്കാനും ധരിക്കാനും ആഗ്രഹിക്കുന്നതിനാല്‍ വൈകാതെ ബിശ്തിനുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബിശ്തിന്റെ മോഡലുകളില്‍ ഒന്നിന് മെസ്സി ബിശ്ത് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. അല്‍ഹസയിലെ ചില ബിശ്ത് നിര്‍മാണ കേന്ദ്രങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്റ്റോറുകളുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും ബിശ്ത് വിപണനത്തിന് ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറുകളും പ്രയോജനപ്പെടുത്തും.


വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ബിശ്തിനുള്ള ഡിമാന്റും ഉപയോക്താക്കളുടെ ആഗ്രഹങ്ങളും നിര്‍ണയിക്കാനും ഓരോ രാജ്യത്തെയും സ്ത്രീപുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രായവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രത്യേക രൂപകല്‍പനകളിലുള്ള ബിശ്തുകള്‍ രൂപകല്‍പന ചെയ്യാനും ബിശ്ത് നിര്‍മാണ, വ്യാപാര മേഖലകളില്‍ പ്രവവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളുമായി ചേര്‍ന്ന് വരും ദിവസങ്ങളില്‍ സമഗ്ര പഠനം നടത്തും. ഓരോ രാജ്യങ്ങളുടെയും എംബ്ലങ്ങളും നിറങ്ങളും ഉപയോഗിച്ച് പ്രത്യേക ബിശ്തുകള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കും.
മെസ്സിയുടെ ബിശ്ത് ധാരണം ലോക വിപണികളിലേക്കുള്ള ബിശ്തിന്റെ പ്രവേശനം എളുപ്പമാക്കുകയും ഒരു അന്താരാഷ്ട്ര ട്രേഡ്മാര്‍ക്ക് ആക്കി മാറ്റുകയും ചെയ്തു. പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര വിപണികളില്‍ എത്താനും വില്‍പന വര്‍ധിപ്പിക്കാനും ഉല്‍പാദന യൂനിറ്റുകളുടെ ശേഷി വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും മറ്റും ബിശ്ത് കയറ്റുമതി സഹായിക്കുമെന്നും അലി മുഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു.
അല്‍ഹസ ബിശ്ത് വിപണനം ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് അല്‍ഹസയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബിശ്ത് നിര്‍മാണ, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പറഞ്ഞു. സൗദിയില്‍ ഏറ്റവും പ്രശസ്തവും ഡിമാന്റുള്ളതും അല്‍ഹസ ബിശ്തിന് ആണ്.

 

 

Latest News