റിയാദ് - ഖത്തറിന്റെ ലോകകപ്പ് സംഘാടന വിജയത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുമോദിച്ചു. ലോകകപ്പ് സംഘാടന വിജയം ആഹ്ലാദിപ്പിക്കുന്നതായി ഖത്തര്‍ അമീറിന് അയച്ച സന്ദേശങ്ങളില്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പറഞ്ഞു. ഖത്തറിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ഖത്തര്‍ ജനതക്ക് കൂടുതല്‍ അഭിവൃദ്ധിയും പുരോഗതിയും നേടാന്‍ സാധിക്കട്ടെയെന്നും ഇരുവരും ആശംസിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)