കണ്ണൂര്‍- സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍.
കണ്ണൂര്‍ കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമമനുസരിച്ച് വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അറസ്റ്റിലായ വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ സ്വര്‍ണമാല കൈക്കലാക്കിയതായും പരാതയിലുണ്ട്. ിവിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കൂടുതല്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.