തിരൂര്‍- ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പരാജയത്തില്‍ കളിയാക്കിയവരെ തിരിച്ചുകൂവിയെന്ന് രണ്ടാം ക്ലാസുകാരി ലുബ്‌ന ഫാത്തിമ. അര്‍ജന്റീന തോറ്റപ്പോള്‍ അവര്‍ തന്നെ കപ്പെടുക്കുമെന്ന് പറഞ്ഞ് എതിരാളികളെ ഒറ്റക്കുനേരിട്ട ലുബ്‌നയുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു.
മലപ്പുറം തിരൂര്‍ മംഗലം എ.എല്‍.പി സ്‌കൂളിലാണ് വിദ്യാര്‍ഥിനിയാണ് ലുബ്‌ന. വാപ്പയുടെ സുഹൃത്തും മറ്റുമാണ് അന്ന് കൂവിയതെന്നും അര്‍ജന്റീന വിജയിച്ചപ്പോള്‍ എതിരാളികളെ താനും കൂവിയെന്നും ലുബ്‌ന പറഞ്ഞു. അര്‍ജന്റീനയും ഫ്രാന്‍സും മൂന്ന് ഗോളിന് സമനിലആയപ്പോള്‍ തന്നെ ബ്രസീലുകാരും ഫ്രാന്‍സുകാരും രക്ഷപ്പെട്ടിരുന്നുവെന്ന് ലുബ്‌ന പറഞ്ഞു.