തിരുവനന്തപുരം- കെ.പി.സി. സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള സീനീയര്‍ ജേണലിസ്റ്റ് ഫോറം മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ആയുര്‍വേദ കോളജിന് സമീപത്തെ വീട്ടില്‍വെച്ച് പുലര്‍ച്ചയാണ് മരണം സംഭവിച്ചത്. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീര്‍ഘ നാള്‍ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു.
സംസ്‌കാരം പിന്നീട്.