ദോഹ- കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നല്‍കിയ പിന്തണക്ക് നന്ദി അറിയിച്ച് ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് ജേതാക്കളയാ അര്‍ജന്റീന ടീം. ഇന്ത്യ, ബഗ്ലാദേശ്,പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ഫാന്‍സിന് നന്ദി അറിയിച്ചുകൊണ്ടുള്ള സെലക്്ഷന്‍ അര്‍ജന്റീന ട്വീറ്റിലാണ് കേരളത്തെ പ്രത്യേകം പറഞ്ഞത്.
കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും ലോകകപ്പ് ജ്വരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. എങ്കിലും കേരളത്തെയാണ് ട്വീറ്റില്‍ എടുത്തു പറഞ്ഞത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും മെസ്സിക്കും അര്‍ജന്റീനക്കും വലിയതോതില്‍ ആരാധാകരുണ്ട്. ഇന്ത്യയില്‍ അര്‍ജന്റീനയോടുള്ള കമ്പത്തില്‍ കേരളം തന്നെയായിരുന്നു ഒന്നാമത്.