Sorry, you need to enable JavaScript to visit this website.

ദോഹയില്‍ ദീപികയെ ചേര്‍ത്തുപിടിച്ച് രണ്‍വീര്‍ ചരിത്രനിമിഷത്തിനു സാക്ഷിയായി

ദോഹ-ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് സാക്ഷികളാകാനെത്തിയ ചലച്ചിത്ര താരങ്ങളില്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ശ്രദ്ധ പിടിച്ചുപറ്റി. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാനെത്തിയ നിരവധി താരങ്ങളില്‍ ഈ ദമ്പതികളും ഉള്‍പ്പെടുന്നു.
മത്സരം കാണാനെത്തിയ ഇവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളായി നിരവധി പോസ്റ്റുകള്‍ പങ്കിട്ടു.
അവസാനംവരെ ഉദ്വേഗത്തില്‍ നിര്‍ത്തിയ മത്സരം കാണുന്ന ഇവരുടെ മനോഹരമായ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഏറ്റുപിടിച്ച് വൈറലാക്കിയത്.
ദീപികയെ പിന്നില്‍ നിന്ന് രണ്‍വീര്‍ സിങ് കെട്ടിപ്പിടിക്കുന്ന വീഡിയോയുമുണ്ട്.  പിന്നീട്, ദമ്പതികള്‍ ഫ്രാന്‍സിനെതിരായ അര്‍ജന്റീന നേടിയ വലിയ വിജയം ആഘോഷിക്കുന്നു. രണ്‍വീര്‍ 'ഓ മൈ ഗോഡ്, ഓ മൈ ഗോഡ്...' എന്ന് ആവര്‍ത്തിക്കുന്നത് കാണാം.
 'ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 36 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ഫിഫ ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.
സന്തോഷത്തോടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു മനോഹരമായ ചിത്രവും രണ്‍വീര്‍ പങ്കിട്ടു. അസ്ലി ട്രോഫി ടു മേരാ ഹാത്ത് മേ ഹേ. (യഥാര്‍ത്ഥ ട്രോഫി എന്റെ കൈയിലാണ്.) എന്നു കൂടി രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.  ഒരുമിച്ച് ഇതിന് സാക്ഷ്യം വഹിച്ചതില്‍ വളരെയേറെ  സന്തോഷമെന്നും കുറിച്ചു.
പഠാന്‍ സിനിമയിലെ കാവി ബിക്കിനി ധരിച്ചുകൊണ്ടുള്ള ദീപികയുടെ നൃത്തം സംഘ്പരിവാര്‍ വലിയ വിവാദമാക്കിയിരിക്കയാണ്.

 

Latest News