കോഴിക്കോട് - മുസ്‌ലിം ലീഗ് ഇടതു മുന്നണിയിലേക്ക് വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ നിലപാട് എടുക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ. മതേര ചിന്താഗതിയുള്ളവരെ മാറ്റിനിർത്തേണ്ട ആവശ്യമില്ല. എന്നാൽ അതിന് സർട്ടിഫിക്കറ്റ് നൽകാനൊന്നും ഞങ്ങളില്ല.
കോൺഗ്രസിന്റെ വാലായി നിൽക്കുന്ന മുസ്‌ലിം ലീഗിൽ ചിന്താഗതികൾക്ക് മാറ്റം ഉണ്ടായിട്ടുണ്ട്. മതേരത്വത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഈയിടെ നടന്ന ചില സംഭവങ്ങളിൽ ലീഗ് സ്വീകരിച്ചുവെന്നും അതിനെ ഐ.എൻ.എൽ സ്വാഗതം ചെയ്യുന്നതായും മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. ജനറൽസെക്രട്ടറി കാസിം ഇരിക്കൂറും കൂടെയുണ്ടായിരുന്നു.