തിരുവനന്തപുരം- കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി. വീട്ടമ്മയ്ക്കും മകള്‍ക്കും മര്‍ദ്ദനമേറ്റു. മൂന്നുപേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശ്ശാലയിലാണ് സംഭവം. പരശുവയ്ക്കല്‍ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യ വിജിക്കും ഒന്‍പത് വയസ്സുള്ള മകള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. വീട്ടില്‍ കയറിയാണ് നാലംഗ കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്.
അജിയെ ആക്രമിക്കുന്നത് പിടിച്ചു മാറ്റാനെത്തിയതോടെയാണ് ഭാര്യയേയും മകളേയും മര്‍ദ്ദിച്ചത്.
കഞ്ചാവ് മാഫിയ സംഘം വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നുവെന്നും പരാതി നല്‍കിയിട്ടുണ്ട്. നാലു മാസം മുന്‍പ് ഇതേ സംഘം പരശുവയ്ക്കല്‍ സ്വദേശി ശിവശങ്കറിനെയും വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു.