കല്‍പറ്റ-ജൈന സമാജം, വയനാട് ബാക്ക് ബാക്കേഴ്സ് ടൂറിസം സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് റൈഡ് സംഘടിപ്പിച്ചത്.മൈലാടിപ്പാറയിലായിരുന്നു 35 പേര്‍ പങ്കെടുത്ത റൈഡിനു തുടക്കം. ഫ്ളാഗ് ഓഫ് കര്‍മം പുളിയാര്‍മലയില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി.പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, കേന്ദ്ര ടൂറിസം മന്ത്രാലയം പ്രതിനിധി രവികുമാര്‍, ജൈനസമാജം പ്രസിഡന്റ് സി.വി.നേമിരാജന്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. സുല്‍ത്താന്‍ബത്തേരി ജൈന ക്ഷേത്രത്തിലാണ് ജൈന്‍ റൈഡ് സമാപിച്ചത്. സുല്‍ത്താന്‍ബത്തേരി വില്‍ട്ടണ്‍ ഹോട്ടലില്‍ സമാപന സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രാലയം പ്രതിനിധി എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി.പ്രഭാത് അധ്യക്ഷത വഹിച്ചു. റൈഡില്‍ പങ്കെടുത്തവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മൂന്ന് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 കേന്ദ്രങ്ങളിലൂടെ 100 കിലോമീറ്ററിലധികം ദൂരമാണ് റൈഡര്‍മാര്‍ പിന്നിട്ടത്.