നെടുമ്പാശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 48 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സഫീറാണ് ശരീരത്തിലൊളിപ്പിച്ചാണ് 1176 ഗ്രാം സ്വര്‍ണം അനധികൃതമായി കടത്തുന്നതിനായികൊണ്ടുവന്നത്. രാജ്യത്ത് സ്വര്‍ണ്ണവില അമിതമായി ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നത് സജീവമാകുവാന്‍ സാധ്യത മനസിലാക്കിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയിരുന്നു . ഇതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിക്ക ദിവസങ്ങളിലും എയര്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ അനധികൃതമായി കടത്തുവാന്‍ ശ്രമിക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് പിടിക്കുടുന്നുണ്ട് .